All locations..
Finding results for you
We have no result for you
CURRENT LOCATION
Set Current Location
RECENT LOCATION
Finding results for you
Details
Type Of Food
Other
Fssai Registration Type
State License
Fssai License No
11318012000350
Description
1. Apis Dorsata (പെരുന്തേനീച്ച) ഭ്രാമരം വലിയ മരത്തിലും കെട്ടിടങ്ങളിലും പാറകളിലും വലിയ ഒറ്റയടയിൽ കൂട് ഉണ്ടാക്കുന്ന തേനീച്ചയാണ് പെരുന്തേനീച്ച മലന്തേൻ എന... 1. Apis Dorsata (പെരുന്തേനീച്ച) ഭ്രാമരം
വലിയ മരത്തിലും കെട്ടിടങ്ങളിലും പാറകളിലും വലിയ ഒറ്റയടയിൽ കൂട് ഉണ്ടാക്കുന്ന തേനീച്ചയാണ് പെരുന്തേനീച്ച മലന്തേൻ എന്നെല്ലാം പറയപ്പെടുന്നത് ,ഈ വർഗ്ഗത്തിലുള്ള തേനീച്ചയ്ക്കാണ് ഏറ്റവും വലിപ്പവും കൂടുതൽ തേൻ ശേഖരിക്കാനും സാധിക്കുന്നത്..
ഇവക്ക് അഞ്ച് കിലോമീറ്ററോളം ദൂരത്തിൽ നിന്നും തേൻ ശേഖരിക്കാൻ ഉള്ള കഴിവും ഉണ്ട് എന്നത് ഒരു പ്രത്യേകതയാണ് ,
ഇവ മനുഷ്യരുമായി ഇണങ്ങാത്ത പ്രകൃതമാണ് ഇവയ്ക്ക് ആക്രമണ സ്വഭാവം കൂടുതലാണ് നാലോ അഞ്ചോ ഈച്ചകളുടെ കുത്തേറ്റാൽ മരണം വരെ സംഭവിക്കുമെന്നതും ഒരു പ്രത്യേകതയാണ്...
ഇവ ഒറ്റ അടയിൽ ആണ് കോളനി ഉണ്ടാകുക ഒരേ സമയം അടുത്തടുത്ത് കോളനികൾ ഉണ്ടാക്കുന്നതും പതിവാണ് ...
ഒരു കൂടിനെ ആക്രമിച്ചാൽ തൊട്ടടുത്തുള്ള മറ്റു കോളനികളും ആക്രമിക്കുന്നത് കാണാം
ഒറ്റയടയിൽ ഉള്ള തേനീച്ചകളെകൂട്ടിൽ വളർത്താൻ കഴിയില്ല എന്നതും ഒരു പ്രത്യേകയാണ്
അതുകൊണ്ട് തന്നെ പെരുന്തേനീച്ചകൾ സീസൺ അനുസരിച്ച് പാലായനം ചെയ്യുന്നതും ചില ബിൽഡിംഗുകളിലും മരങ്ങളിലും പാറകളിലും സ്ഥിരമായി സീസൺ സമയം കൂട് വെച്ച് കോളനി സ്ഥാപിക്കുന്നതും കാണാം....
ഈ തേനിന് അഷ്ടാംഗഹൃദയത്തിൽ ഭ്രാമരം എന്നാണ് പറയപ്പെടുന്നത് (വണ്ടുകളെ പോലെ വലിപ്പമുള്ള തേനീച്ചകൾ ശേഖരിക്കുന്ന തേനാണ് ഭ്രാമരം അത് വഴുവഴുപ്പുള്ളതും മധുരവും ഗുരുവുമാകുന്നു: അഷ്ടാംഗഹൃദയത്തിൽ ഇങ്ങിനെയാണ് അതിനെ പ്രധിപാദിച്ചിരിക്കുന്നത്.
ഇത് പ്രതേകിച്ച് ആയുർവേദ മരുന്നുകളിൽ ചേർത്ത് കഴിക്കാനും ശരീരത്തിലെ കൊഴുപ്പും,കൊളസ്ട്രോളും പുറം തള്ളി ശരീരം മെലിയാനും എല്ലാം ഉപയോഗിക്കുന്നതാണ്
ബീ ക്രാഫ്റ്റ് "Black Forest Honey" (പുറ്റ് തേൻ) എന്ന പേരിലാണ് ഈ തേൻ വിപണിയിൽ ഇറക്കിയിട്ടുള്ളത് ..
തടികുറയുന്നതിനും മരുന്നുകൾക്കും എല്ലാം ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും ഈ തേൻ തന്നെയാണ് . പൊതുവെ ഇരുണ്ട കളറിലും കടുപ്പം കൂടിയ രുചിയും ആയത് കൊണ്ട് തന്നെ കുട്ടികൾക്ക് ഇത് ഇഷ്ടപ്പെടാറില്ല ..
വളരെയധികം ഔഷധ ഗുണമുള്ള തേൻ എന്ന നിലക്കും ഒരിക്കൽ ഉപയോഗിച്ചവർ അതിന്റെ ഗുണം അറിഞ്ഞ് വീണ്ടും വീണ്ടും അത് തിരഞ്ഞെടുക്കുന്നതും ഒരു പ്രത്യേകതയാണ്
Show More
720
BLack forest honey

buy black forest honey online

Kalpetta
May 26
Posted Location
Kalpetta, Kerala, India